കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്കു പരിക്ക്
1494248
Saturday, January 11, 2025 12:21 AM IST
ഹരിപ്പാട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങൾക്കു പരിക്ക്. കരുവാറ്റ പള്ളി കിഴക്കേതിൽ റോബിൻ ബിജു (24), റോജിൻ ബിജു (19) എന്നിവർക്കാണു പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊല്ലത്തുള്ള അമ്മവീട്ടിൽ പോയി തിരികെ കരുവാറ്റയിലേക്ക് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്കും കായംകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ റോബിൻ ബിജുവിനെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.