വയലാര്‍ കാവ്യാഞ്ജലിക്കു തുടക്കം
1494246
Saturday, January 11, 2025 12:21 AM IST
ചേര്‍ത്തല: കളവംകോടം കരപ്പുറം മിഷന് യുപി സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന വയലാര്‍ കാവ്യാഞ്ജലിക്കു തുടക്കമായി. ചേര്‍ത്തല ഉപജില്ലയിലെ ഹൈസ്കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി വയലാര്‍ കവിതകളും ചലച്ചിത്രഗാനങ്ങളുടെയും ആലാപന മത്സരങ്ങളാണ് കാവ്യാഞ്ജലിയില്‍. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക പി.എസ്. സന്ധ്യ, പഞ്ചായത്തംഗങ്ങളായ ദീപക് ബി. ദാസ്, ലാലി സരസ്വതി, ലിഷിന പ്രസാദ്, കെ.ജി. അജിത്ത്, സ്റ്റാഫ് സെക്രട്ടറി ലിന്‍സി മേരിപോള്‍ എന്നിവര്‍ പ്രസംഗിച്ചു. 11ന് രാവിലെ 10ന് സാംസ്കാരിക സമ്മേളനം ദലീമ ജോജോ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് കെ. പ്രസാദ് അധ്യക്ഷനാകും. പ്രഫ. ഡോ. ബാബുജി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചിന് മന്‍സൂര്‍ നയിക്കുന്ന വയലാര്‍ ഗാനസന്ധ്യ.