അര്‍ത്തുങ്കല്‍ പുണ്യം കൊച്ചുകൊടി വിതരണം
1494240
Saturday, January 11, 2025 12:21 AM IST
അര്‍ത്തുങ്കല്‍ തിരുനാളിന്റെ പ്രത്യേകതയാണ് വാഹനവെഞ്ചരിപ്പും ആശീര്‍വദിച്ച ചുവന്ന കൊച്ചുകൊടി കെട്ടലും. തിരുനാളിന്റെ വരവറിയിച്ച് വിശ്വാസികള്‍ സ്വന്തം വീടുകളിലും വാഹനങ്ങളിലും ചുവന്ന കൊച്ചുകൊടി ഉയര്‍ത്തിക്കെട്ടും. വിശുദ്ധന്റെ വെഞ്ചരിച്ച കൊടി വാഹനങ്ങളിലും വീടുകളിലും കെട്ടുന്നതോടെ എല്ലാവിധ ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം. തീരദേശത്തുനിന്നു മത്സ്യം പിടിക്കുന്നതിനായി കടലിലേക്ക് പോകുന്ന വള്ളങ്ങളിലും ബോട്ടുകളിലും തീരദേശത്തോടുന്ന വാഹനങ്ങളിലും അര്‍ത്തുങ്കല്‍ തിരുനാളിന്റെ വരവറിയിച്ച് വെഞ്ചരിച്ച ചുവപ്പുകൊടിയുമായി വിശ്വാസികള്‍ സഞ്ചരിക്കും. ഇന്നലെ രാവിലെ ദിവ്യബലിക്കുശേഷം വെഞ്ചരിച്ച ചുവപ്പ്കൊടി ഏറ്റുവാങ്ങാന്‍ വിശ്വാസികളുടെ തിരക്കായിരുന്നു. ബസിലിക്ക റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് വനിതാദിനം
(ശുശ്രൂഷാക്രമീകരണം-2024ലെ മാതാവിന്റെ
തിരുനാള്‍ പ്രസുദേന്തിമാര്‍)
രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാതപ്രര്ഥന, ദിവ്യബലി.
വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, ലിറ്റനി. ആറിന് ദിവ്യബലി-ഫാ.തോബിയാസ് തെക്കേപാലയ്ക്കല്‍. വചനപ്രഘോഷണം-ഫാ. ജിബി നെറോണ. 7.30ന് ധ്യാനപ്രസംഗം.