എടത്വ സെന്റ് അലോഷ്യസ് കോളജില്‍ ദേശീയ സെമിനാര്‍
1494242
Saturday, January 11, 2025 12:21 AM IST
എടത്വ: സെന്റ് അലോഷ്യസ് കോളേജില്‍ ജനാധിപത്യം, ഭരണഘടന, സാമൂഹ്യനീതി എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെയും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്.
കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്ററി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു. ആലപ്പുഴ ജില്ലാ സബ്കളക്ടര്‍ സമീര്‍ കിഷന് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, ഐക്യുഎസി കോ-ഓർഡിനേറ്റര്‍ ഡോ. വിനു ടി. വടക്കേല്‍, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ പോള്‍ ജേക്കബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജസ്റ്റിന് ജെ. തോമസ്, സിബിന തോമസ് എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. കാളീശ്വരം രാജ്, പ്രഫ. ഡോ. ടി.സി. തങ്കച്ചന്, ഡോ. ജാസ്മിന് അലക്സ് എന്നിവര്‍ ജനാധിപത്യം, ഭരണഘടന, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. നൂറ്റി അമ്പതോളം വിദ്യാര്‍ഥികളും ഗവേഷക വിദ്യര്‍ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചു. ഡോ. ജൂബിന്‍ ആന്റ ണി, ഡോ. ജോഷി ആന്‍ഡ്രൂസ്, ബാബു കെ. തോമസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷത വഹിച്ചു.