തെളിനീരോട്ടം പദയാത്ര
1492811
Sunday, January 5, 2025 10:38 PM IST
ഹരിപ്പാട്: നടുവട്ടം വിഎച്ച്എസ്എസിലെ എൻഎസ്എസ് വോളന്റിയർമാർ ഹരിപ്പാട് നഗരസഭാ പരിധിയിൽ ജലം ജീവിതം പ്രചാരണം നടത്തി. ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം എന്നിവയിൽ ബോധവൽകരണത്തിനായി തെരുവുനാടകം, ജലഘോഷം, തെളിനീരോട്ടം പദയാത്ര, ജലസഭ, ജലശപഥം എന്നിവ സംഘടിപ്പിച്ചു.
നഗരസഭ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ, സ്ഥിരം സമിതി ചെയർമാൻ എസ്.കൃഷ്ണ കുമാർ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ നിർമല കുമാരി, കൗൺസിലർമാരായ വൃന്ദ എസ്.കുമാർ, പി.ആർ. ഉമറാണി, മഞ്ജു ഷാജി, പ്രിൻസിപ്പൽ രമാ ദേവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, അധ്യാപകരായ സഞ്ജയ് പണിക്കർ, എൽ.ശാന്തി എന്നിവർ പങ്കെടുത്തു.