ടീച്ചേഴ്സ് ഗിൽഡ് മാവേലിക്കര രൂപതാ കലോത്സവം കറ്റാനത്ത് നടന്നു
1492812
Sunday, January 5, 2025 10:38 PM IST
കറ്റാനം: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാവേലിക്കര രൂപതയുടെ കലോത്സവ് 2025- ഗുരു - വരയും അരങ്ങും കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കാത്തോലിക്കാ ദേവാലയത്തിൽ മാവേലിക്കര രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് സാൻ ബേബി അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ്, തെക്കൻ മേഖല പ്രസിഡന്റ് കെ ജി സാബു, രൂപതാ സെക്രട്ടറി ബിബിൻ വൈദ്യർ, നീതു യോഹന്നാൻ, ജസ്റ്റിന മേരി ജേക്കബ്, ജിജി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. രചനാ മത്സരങ്ങൾ, പ്രസംഗം, മോണോ ആക്ട്, സംഘഗാനം തുടങ്ങിയ മത്സര ഇനങ്ങൾ നടന്നു. മാവേലിക്കര രൂപതയിലെ ഇരുപത്തിരണ്ട് സ്കൂളുകളിൽ നിന്നായി അധ്യാപകർ പങ്കെടുത്തു.