ധനസഹായ വിതരണോദ്ഘാടനം
1492817
Sunday, January 5, 2025 10:38 PM IST
ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ പ്രാദേശിക സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 കയർപിരി വനിതാ സംരംഭക ഗ്രൂപ്പുകൾക്ക് 15 ലക്ഷം രൂപയുടെ ധനസഹായ വിതരണോദ്ഘാടനം അഡ്വ.യു. പ്രതിഭ എംഎൽഎ നിർവഹിച്ചു. അഞ്ച് വനിതാ സ്വയംതൊഴിൽ സംരംഭകർക്ക് 12 ലക്ഷം രൂപയുടെ സബ്സിഡിയും ചടങ്ങിൽ വിതരണം ചെയ്തു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷയായി.
ബ്ലോക്ക് വ്യവസായ ഓഫീസർ വി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായ ത്തംഗങ്ങളായ ബിന്ദു സുഭാഷ്, യു. അനുഷ്യ, സുനിൽ കൊപ്പാറേത്ത്, ശ്രീജി പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ശ്രീദേവി എന്നിവർ സംസാരിച്ചു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുഖാന്തരം കഴിഞ്ഞ നാലു വർഷം കൊണ്ട് സബ്സിഡി ഇനത്തിൽ ഒരു കോടി പതിനാല് ലക്ഷം രൂപയും മിനി വ്യവസായ പാർക്ക് നിർമ്മാണത്തിന് 50 ലക്ഷം രൂപ എംഎൽഎ ഫണ്ടുകൂടി വിനിയോഗിച്ച് ഒരു കോടി മൂന്നു ലക്ഷം രൂപയും ചെലവഴിച്ച് വ്യവസായ സൗഹൃദ പ്രവർത്തനങ്ങളിൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറിക്കഴിഞ്ഞു. 2020-21 മുതൽ 2024-25 വരെ 568 കയർ സംരഭകർക്കും 102 സ്വയംതൊഴിൽ സംരംഭക ർക്കും ധനസഹായം നല്കു വാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ മിനി ഇൻഡസ്ട്രിയൽ പാർക്ക് പൂർണ സജ്ജമാകുന്നതോടെ കൂടുതൽ തൊഴിൽ സംരംഭക സാധ്യതകൾസംജാതമാകുമെന്നും ഭരണസമിതിയംഗങ്ങൾ അറിയിച്ചു.