പുന്നക്കുന്നം പള്ളിയിൽ തിരുനാൾ
1492809
Sunday, January 5, 2025 10:38 PM IST
മങ്കൊമ്പ്: പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ മാർ യൗസേപ്പിതാവിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. മാത്യു തെക്കേടത്ത് കൊടിയേറ്റി. ഇന്നു രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, നാളെ വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, 6.15 ന് വചനപ്രഘോഷണം.
പൂർവിക സ്മരണാദിനമായ 10ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, സിമിത്തേരി സന്ദർശനം, 8.30ന് വീടുകളിലേക്ക് കഴുന്നെഴുന്നള്ളിപ്പ്, വൈകുന്നേരം ആറിന് റംശാ. 11ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർത്ഥന, വചനസന്ദേശം, വൈകുന്നേരം 5.30ന് റംശാ, തിരുനാൾ പ്രദക്ഷിണം, ഏഴിന് പ്രസംഗം, ലദീഞ്ഞ്, തുടർന്ന് തിരുനാൾ പ്രദക്ഷിണം പള്ളിയിലേക്ക്, 8.30ന് ലദീഞ്ഞ്, പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ ഒൻപതിന് സപ്ര, റാസാ കുർബാന, തിരുനാൾ സന്ദേശം ഫാ. ജോർജ് മംഗലത്തിൽ. തുടർന്ന് 11.45ന് തിരുനാൾ പ്രദക്ഷിണം ഫാ. ജോസ് കോനാട്ട്, കൊടിയിറക്ക്, മധ്യസ്ഥപ്രാർഥന, ലേലം.