തീർഥാടകത്തിരക്കേറി: ചെങ്ങന്നൂരിൽനിന്ന് 200 സർവീസുകൾ, 70 ബസുകൾ
1492680
Sunday, January 5, 2025 6:25 AM IST
ചെങ്ങന്നൂർ : ശബരിമലയിലേക്കുള്ള തീർഥാടകരുടെ തിരക്കു വർധിച്ചതോട കെഎസ്ആർ ടിസി സർവീസുകളുടെ എണ്ണം കൂട്ടി. പ്രതിദിനം 200 സർവീസുകളാണ് വിടുന്നത്. 70 ബസുകളാണ് സർവീസിനുള്ളത്. മകരവിളക്കിനോടനുബന്ധിച്ച് സ്പെഷൽ തീവണ്ടികളുടെ എണ്ണം റെയിൽവേ കൂട്ടിയിരുന്നു. ഈ സീസണിൽ കോട്ടയം, മധുര റൂട്ടിലൂടെ 300 ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചത്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു തുടങ്ങിയ റൂട്ടുകളിലാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്.
ചെങ്ങന്നൂരിലെത്തുന്ന ഇതരസംസ്ഥാനക്കാരായ തീർഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതേസമയം പുലർച്ചേ തീവണ്ടിയിറങ്ങുന്ന തീർഥാടകർക്കായി കൂടുതൽ ബസ് ഓടിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പുലർച്ചെ ബസിനായി തീർഥാടകർ കാത്തു നിൽക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ ഈ സമയത്ത് സീറ്റുകൾ നിറയുന്നതനുസരിച്ച് ബസുകൾ വിടുന്നുണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
മണ്ഡലകാലത്ത് പമ്പാ സർവീസിലൂടെ അഞ്ചുകോടി യുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ചെങ്ങന്നൂർ ഇടത്താവളം നേടിക്കൊടുത്തത്.