തൊഴിലന്വേഷകർക്കായി ബ്ലോക്കുതല രജിസ്ട്രേഷൻ ക്യാമ്പ്
1492815
Sunday, January 5, 2025 10:38 PM IST
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാൻ കേരള തൊഴിൽമേള ബ്ലോക്കുതല രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. എസ്എൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. 300 തൊഴിലന്വേഷകർ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്തു. പഞ്ചായത്തുപ്രസിഡന്റുമാരായ കെ. സുദർശനാഭായി, ഗീതാ കാർത്തികയേൻ, ജയിംസ് ചിങ്കുതറ, സിനിമോൾ സാംസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിജി, പി.എസ്. ശ്രീലത, രജനി ദാസപ്പൻ, മിനി ബിജു, ബിജി അനിൽകുമാർ, വി ഉത്തമൻ എന്നിവർ സംസാരിച്ചു.