മുതുകുളം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി
1492674
Sunday, January 5, 2025 6:25 AM IST
ഹരിപ്പാട്: ആരോഗ്യ മേഖലയിലെ പുതിയ സംവിധാനമായ ഇ-ഹെൽത്ത് പദ്ധതി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തുടങ്ങി.
പൗരന് ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്ന ലക്ഷ്യം മുൻനിർത്തിപൊതുജനാരോഗ്യ പ്രവർത്തനങ്ങൾ വിവരസാങ്കേതികവിദ്യയുടെ പിൻബലത്തോടെ ആശുപത്രി സംവിധാ നവുമായി ബന്ധപ്പെടുത്തിയാ ണ് ഇ ഹെൽത്ത്നടപ്പിലാക്കു ന്നത്. ഒരാൾ ഒപിയിലെത്തി ചികിത്സാ നടപടികൾ പൂർത്തി യാക്കി മടങ്ങുന്നതുവരെയുളള എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാന ത്തിലൂടെ ഓൺലൈൻ വഴി ചെയ്യാൻ കഴിയും. ആധാർ ലിങ്ക് ചെയ്ത യുഎച്ച്ഐഡി കാർഡ് വഴിയാണ് ഒപി ടിക്കറ്റ് എടുക്കുന്നതു മുതൽ മരുന്നുവിതരണം വരെയും നടക്കുക.
ഇ -ഹെൽത്ത് സംവിധാന ത്തിന്റെയും യുഎച്ച്ഐഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി നിർവഹിച്ചു. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമണി വിശ്വനാഥ്, അംഗങ്ങളായ ബിന്ദു സുഭാഷ്,എസ്. അജിത, മെഡിക്കൽ ഓഫീസർ ഡോ.ആർ. ലേഖ, ഡോ.ജി. ഉമേഷ് എന്നിവർ സംസാരിച്ചു.