ദേശീയ സരസ് മേള: പന്തൽ നിർമാണം തുടങ്ങി
1492664
Sunday, January 5, 2025 6:25 AM IST
ചെങ്ങന്നൂർ : ഈ മാസം 18 മുതൽ രണ്ടാഴ്ച ചെങ്ങന്നൂർ പെരുങ്കുളം സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേള- 2025ന്റെ പന്തൽ നിർമാണം തുടങ്ങി. പ്രധാന വേദിയുടെ കാൽനാട്ടുകർമം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ നിർവഹിച്ചു. ഇതോടനുബന്ധിച്ചു ചേർന്ന ചടങ്ങിൽ കെസിഎംഎംസി ചെയർമാൻ എം.എച്ച്. റഷീദ് അധ്യക്ഷനായി.
റവ. കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കണ്ഠരര് മോഹനര്, നൗഫൽ കൊല്ലം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ രഞ്ജിത്ത് എസ്., ചെങ്ങന്നൂർ നഗരസഭാ സിഡിഎസ് ചെയർപേഴ്സൺ എസ്. ശ്രീകല, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി. വിവേക് എന്നിവർ സംസാരിച്ചു.