തണ്ണീർമുക്കം പഞ്ചായത്തില്‍ വലിച്ചെറിയൽ വിരുദ്ധവാരം പദ്ധതി ആരംഭിച്ചു
1492821
Sunday, January 5, 2025 10:39 PM IST
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധവാരം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്തിലെ ജനത്തിരക്കേറിയ ഇടങ്ങളിലും ഗ്രാമസഭകളിലും മാലിന്യമുക്തമാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി കലാകാരന്മാര് നാടോടികളുടെ വേഷം ധരിച്ച് ബോധവത്കരണം നടത്തി. തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി പഞ്ചായത്ത് സെക്രട്ടറി പി.പി. ഉദയസിംഹൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർപേഴ്സൺ മിനി ലെനിൻ, നീനു, സുനീഷ്, സ്മിത, സൈബുനിസ, മംഗള എന്നിവർ നേതൃത്വം നല്കി. വലിച്ചെറിയൽ വിരുദ്ധവാരം പദ്ധതി ഏഴിനു സമാപിക്കും.