കോൺഗ്രസ് മാർച്ചും ധർണയും നടത്തി
1492666
Sunday, January 5, 2025 6:25 AM IST
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും വലിയകുളമായ കണ്ടംകുളത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
കഴിഞ്ഞ മാസം 13 വയസുകാരൻ കണ്ടംകുളത്തിൽ മുങ്ങിമരിക്കാനുള്ള സാഹചര്യം നിർമാണപ്രവൃത്തി നിർത്തിയതു മൂലമായിരുന്നുവെന്നും കരാറുകാരനും കെഎൽഡിസിയും ചേർന്നു മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആറ്, ഏഴ്, എട്ട് വാർഡുകളിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന കുളത്തിന്റെ കൽക്കെട്ടും നടപ്പാതയും ഉടൻ നിർമിക്കണമെന്നാവശ്യപെട്ടുമായിരുന്നു പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി. സാജു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് പ്രസിഡന്റ് കെ.സി. ആന്റണി, ആർ. ശശിധരൻ, സജികുര്യാക്കോസ്, മാത്യു കൊല്ലേലി, ജയാമണി, സാജൻ ചെമ്പിത്തറ, ഗോപി കണ്ണാട്ടുകരി എന്നിവർ സംസാരിച്ചു.