പത്ത് കുടുംബങ്ങൾക്ക് റേഷൻ കാർഡ്
1492671
Sunday, January 5, 2025 6:25 AM IST
ആലപ്പുഴ: കരുതലും കൈത്താങ്ങും അദാലത്തിൽ 10 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ കുടുംബങ്ങൾക്ക് അനുവദിച്ച കാർഡുകളുടെ വിതരണവും നടത്തി. അഞ്ച് അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും അഞ്ച് മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) റേഷൻ കാർഡുകളുമാണ് അദാലത്തിൽ അനുവദിച്ചത്.
എ എ വൈ റേഷൻ കാർഡ് ലഭിച്ച മാളികമുക്ക് സ്വദേശി 72 വയസുള്ള വി എൽ ഗ്രേസിയും പുന്നപ്ര സ്വദേശി 71 വയസുള്ള വി. രാധയും നേടി. എഎവൈ റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: വി രാധ, വി എൽ ഗ്രേസി, സുജാത, പ്രീതി. പിഎച്ച്എച്ച് റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: കുശല കുമാരി, ഹരിലാൽ, കെ രാജേന്ദ്രൻ, സീതാമണി, വി ഡി ശ്രീനിവാസൻ.