മാവേലിക്കര പുഷ്പമേള എട്ടിന് ആരംഭിക്കും
1492675
Sunday, January 5, 2025 6:25 AM IST
മാവേലിക്കര: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ 29-ാമത് പുഷ്പമേള എട്ടു മുതൽ 12 വരെ നടക്കും. മാവേലിക്കര ജോർജിയൻ മൈതാനത്താണ് കാർഷികോത്സവവും പുഷ്പഫല പ്രദർശനവും സംഘടിപ്പിക്കുന്നത്. എട്ടിന് രാവിലെ 10.30ന് റോട്ടറി ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 3211 ഫോക്കസ് പ്രൊജക്ട് ചെയർമാൻ മീര ജോൺ മേള ഉദ്ഘാടനം നിർവഹിക്കും.
സൊസൈറ്റി ചെയർമാൻ അഡ്വ. തോമസ് എം. മാത്തുണ്ണി അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ എം. മുരളി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30 ന് നാടൻ കലാപരിപാടികൾ, 9 ന് വൈകിട്ട് 6.30 കാർഷിക സമ്മേളനം എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഡോ.വി. ചിത്രരാജൻ അധ്യക്ഷത വഹിക്കും. ഓൾ ഇന്ത്യ റേഡിയോ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും. 7.30 ന് ഫ്യൂഷൻ.
പത്തിന് രാവിലെ 10ന് പുരുഷന്മാർക്കുള്ള മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതകൾക്കുള്ള മത്സരങ്ങൾ, വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും. ചീഫ് ടെക്നിക്കൽ അഡ്വൈസർ തോമസ് ജോൺ തേവരത്ത് അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് കെ.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ഗാനമേള.
11ന് രാവിലെ 10ന് കുട്ടികളുടെ കലാമത്സരങ്ങൾ, കാർഷിക ക്വിസ്, വൈകിട്ട് 5.30 ന് സമ്മാനദാന സമ്മേളനം മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മേരി ഫിലിപ്പ് അധ്യക്ഷത വഹിക്കും. വൈകിട്ട് 7.30 ന് ഗാനമേള.
12ന് വൈകിട്ട് ആറിന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എ.ഡി. ജോൺ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കർഷകശ്രീ പുരസ്കാര സമർപ്പണം നടത്തും. 7.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.