കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന് രക്തപതാക വയലാറിൽ നിന്ന്
1492818
Sunday, January 5, 2025 10:38 PM IST
ചേർത്തല: അഖിലേന്ത്യാ കിസാൻ സഭ പറവൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് രക്തപതാക വയലാറിൽനിന്ന് ഇന്നു കൊണ്ടുപോകും.
രാവിലെ ഒമ്പതിന് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജി. കൃഷ്ണപ്രസാദ്, കെ.ജി. പ്രിയദർശനൻ, ടി.ടി. ജിസ്മോൻ, എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർഥൻ, പി.എം. വിദ്യാധരൻ എന്നിവർ പ്രസംഗിക്കും. ജാഥാക്യാപ്റ്റൻ ആർ. സുഖലാൽ നയിക്കുന്ന ജാഥ വിവിധയിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ എത്തിച്ചേരും.
വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർ പേഴ്സൺ കമലാ സദാനന്ദൻ അധ്യക്ഷത വഹിക്കും.