വെള്ളക്കെട്ടിൽ കക്കൂസ് മാലിന്യം തള്ളി
1492678
Sunday, January 5, 2025 6:25 AM IST
ഹരിപ്പാട്: ജനവാസ മേഖലയിലെ വെള്ളക്കെട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കണ്ടല്ലൂർ പറവൂർമുക്ക് റോഡിൽ കീരിക്കാട് ജെട്ടിക്കു കിഴക്ക് കലുങ്കിനോടു ചേർന്നുളള വെള്ളക്കെട്ടിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തളളിയത്.
അർധരാത്രിക്കു ശേഷമാണ് ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്നു നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദുർഗന്ധവും പരന്നൊഴുകുന്നതും കാരണം നാട്ടുകാരും യാത്രക്കാരുമെല്ലാം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. വെള്ളക്കെട്ടിൽ മാലിന്യം പരന്നൊഴുകന്നത് പകർച്ചവ്യാധിക്കു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.