മുട്ടം പള്ളിയില്‍ നാല്പതുമണി ആരാധന ഏഴിനു തുടങ്ങും
1492665
Sunday, January 5, 2025 6:25 AM IST
ചേര്‍ത്തല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പളളിയില്‍ നാല്പതുമണി ദിവ്യകാരുണ്യ ആരാധന ഏഴു മുതല്‍ ഒമ്പതുവരെ നടക്കും. ഏഴിനു രാവിലെ ആറിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മോണ്‍. ആന്റണി നരികുളം മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന. വൈകുന്നേരം 4.30നു ദൈവവചന ശൂശ്രൂഷ, വചനസന്ദേശം-റവ.ഡോ.മാര്ട്ടിന് എടയന്ത്രത്ത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. എട്ടിനു രാവിലെ ആറിനു ലത്തീന്‍ റീത്തില്‍ ആഘോഷമായ സമൂഹബലി - ഫാ. ബാബു പോള്‍, ഫാ. റാന്‍സി. വചനസന്ദേശം-ഫാ. ഇമ്മാനുവല്‍. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന.
വൈകുന്നേരം 4.30നു ദൈവവചന ശുശ്രൂഷ, വചനസന്ദേശം-ഫാ. വര്‍ഗീസ് പാലാട്ടി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ഒമ്പതിനു രാവിലെ ആറിനു ആഘോഷമായ സമൂഹബലി - ഫാ. ജോസ് ഇടശേരി. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം 3.30നു ദൈവവചന ശുശ്രൂഷ - ഫാ. ജേക്കബ് കൊഴുവള്ളി. നാലിനു സമാപന സന്ദേശം-റവ.ഡോ. ബെന്നി നെല്‍ക്കര സിഎംഐ. തുടര്‍ന്ന് ദിവ്യകാരുണ്യപ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്. നാല്പതുമണി ദിവ്യകാരുണ്യ ആരാധനയോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, ഫാ. ആന്റണി കട്ടയ്ക്കകത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.
കായംകുളം സെന്റ് ബേസിൽസ് പള്ളിയിൽ തിരുനാളിന് ഇന്നു കൊടിയേറും
കായംകുളം : സെന്റ് ബേസിൽസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ബസേലിയോസിന്റെ തിരുനാളിനും ഇടവക പെരുന്നാളിനും ഇന്നു കൊടിയേറും. ദിവ്യബലിയും വിശുദ്ധ ബസേലിയോസിന്റെ നൊവേനയും രാത്രി ഏഴിന് ഭക്തസംഘടനകളുടെ വാർഷികവും നടക്കും. മാവേലിക്കര രൂപത പ്രബോധന ഡയറക്ടർ ഫാ. മാത്യു വലിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. ചേതന ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് പ്ലാവറക്കുന്നേൽ അധ്യക്ഷത വഹിക്കും. എട്ടിന് വൈകിട്ട് ആറിന് ദിവ്യബലിക്ക് വള്ളികുന്നം മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ കാർമികത്വം വഹിക്കും. 11ന് വൈകിട്ട് ആറിന് മാവേലിക്കര ഭദ്രാസനത്തിലെ നവവൈദികരുടെ നേതൃത്വത്തിൽ ദിവ്യബലിയും തുടർന്ന് ഭക്തിനിർഭരമായ റാസയും നടക്കും.
സമാപന ദിവസമായ 12 ന് രാവിലെ ഒമ്പതിന് പ്രഭാത പ്രാർഥനയും തുടർന്ന് ആഘോഷപൂർവമായ പെരുന്നാൾ കുർബാനയും നടക്കും. മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോൺ. സ്റ്റീഫൻ കുളത്തുംകരോട്ട് മുഖ്യ കർമികത്വംവഹിക്കും. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, കൊടിയിറക്ക് നേർച്ച വിളമ്പ് എന്നിവയും നടക്കും.
പൂങ്കാവ് പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ
ആലപ്പുഴ: പ്രസിദ്ധ തീർഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ ഇന്ന്. രാവിലെ 5.30നും ഏഴിനും 11നും ദിവ്യബലി. തുടർന്ന് ഉണ്ണികൾക്ക് ചോറൂട്ട്. വൈകുന്നേരം നാലിന് ആഘോഷമായ സമൂഹ ദിവ്യബലി മുഖ്യകാർമികൻ ഫാ. പീറ്റർ ചടയങ്ങാട്, വചനസന്ദേശം നൽകുന്നത് ഫാ. ക്രിസ്റ്റഫർ അർഥശേരി. തുടർന്ന് ഉണ്ണി മിശിഹായുടെ അദ്ഭുത തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ദേവാലയത്തിൽനിന്നു കിഴക്കോട്ട് ഫാത്തിമമതാ കുരിശടിയിൽ എത്തി തിരിച്ച് ദേവാലയത്തിൽ എത്തിച്ചേരുന്നു.