ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം ജലോത്സവം നാളെ
1486726
Friday, December 13, 2024 5:07 AM IST
കായംകുളം: നാലാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് കായംകുളം ജലോത്സവം നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ കായംകുളം കായലില്‍ നടക്കും. മത്സര വള്ളംകളി മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എംഎല്‍എ അധ്യക്ഷയാകും.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പതാക ഉയര്‍ത്തും. നഗരസഭാ ചെയര്പേഴ്സന് പി. ശശികല സ്വാഗതം ആശംസിക്കും. കെ.സി. വേണുഗോപാല്‍ എംപി മത്സര വള്ളങ്ങളുടെ മാസ്ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്യും. കൃഷിമന്ത്രി പി. പ്രസാദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
മൂന്ന് ഹീറ്റ്സുകളിലായി ഒമ്പത് ചുണ്ടന് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കാരിച്ചാല്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്), വീയപുരം (വിബിസി കൈനകരി), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്), നിരണം (നിരണം ബോട്ട് ക്ലബ്ബ്),
തലവടി (യുബിസി കൈനകരി), പായിപ്പാടന് (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബ്), ചമ്പക്കുളം (പിബിസി പുന്നമട), മേല്‍പ്പാടന്‍ (കെബിസി എസ്എഫ്ബിസി) വലിയ ദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടന് വള്ളങ്ങളാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുക.
കായംകുളം ജലോത്സവ പവിലിയന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നിന് കനല്‍ക്കൂട്ടം ഫോക്ക് ബാന്റിന്റെ നാടന്‍പാട്ട്. 4.30 മുതല്‍ പാടി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന നാടന്‍പാട്ട്. 7ന് സിനിമാ കലാകാരന്മാര് അവതരിപ്പിക്കുന്ന ഇല്ലം മെഗാ മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവ നടക്കും.