ലാപ്ടോപ്പ് വിതരണം ചെയ്തു
1533765
Monday, March 17, 2025 4:18 AM IST
വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പുകളുടെ വിതരണദ്ഘാടനം പ്രസിഡന്റ് റ്റി. കെ. ജയിംസ് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം രമാദേവി, പഞ്ചായത്തംഗങ്ങളായ രാജി വിജയകുമാർ, റ്റി കെ രാജന്, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.