ഓ​മ​ല്ലൂ​ര്‍: വ​യ​ല്‍ വാ​ണി​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച സാം​സ്‌​കാ​രി​ക വേ​ദി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന സു​ഗ​ത സം​ഗീ​തം അ​ന്ത​രി​ച്ച സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണ​യ്ക്കു മു​മ്പി​ലെ അ​ഞ്ജ​ലി​യാ​യി.

പ​ത്ത​നം​തി​ട്ട ഭാ​ഷ അ​ധ്യാ​പ​ക സ​മ​ന്വ​യ വേ​ദി​യാ​ണ് സു​ഗ​ത സം​ഗീ​തം എ​ന്ന പേ​രി​ല്‍ ക​വി​യ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍ തി​രു​വ​ന​ന്ത​പു​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.