പുഷ്പഗിരിയിൽ അന്താരാഷ്ട്ര വൃക്കദിനം ആചരിച്ചു
1533069
Saturday, March 15, 2025 4:07 AM IST
തിരുവല്ല: പുഷ്പഗിരി ആശുപത്രിയിൽ അന്താരാഷ്ട്ര വൃക്കദിനത്തോടനുബന്ധിച്ച്, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെയും ഡയാലിസിസ് നടത്തുന്നവരുടെയും സമ്മേളനം നടത്തി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, പുഷ്പഗിരി കോളജ് ഓഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. റീന തോമസ്,
യൂറോളജി വിഭാഗം മേധാവി ഡോ. നെബു ഐസക് മാമൻ, നേഫ്രോളജി വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ജിത്തു കുര്യൻ, തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം, തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സമന്വയ മതസൗഹാർദവേദി പ്രസിഡന്റ് ആർ. ജയകുമാർ, ജനറൽ സെക്രട്ടറി പി. എം. അനീർ തുടങ്ങിയവർ പ്രസംഗിച്ചു.
പുഷ്പഗിരി നേഫ്രോളജി വിഭാഗം ഡയാലിസിസ് രോഗികൾക്ക് ജോയ് ആലുക്കാസ് ഹെൽത്ത് ഫൗണ്ടേഷൻ ഡയാലിസിസ് കിറ്റുകളും സാമന്വയ മത സൗഹാർദ വേദി ഡയാലിസിസ് കൂപ്പണുകളും വിതരണം ചെയ്തു.