വായനാ ഉണര്‍വുമായി അക്ഷരജ്വാല പദ്ധതി
1533067
Saturday, March 15, 2025 4:04 AM IST
ഇലന്തൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷരജ്വാല പദ്ധതി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും യുഗത്തില്‍ കട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ പദ്ധതി ഉപകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 29 സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരജ്വാല.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ. ആര്. അനീഷ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയൻ, അംഗങ്ങളായ പി. വി. അന്നമ്മ, അഭിലാഷ് വിശ്വനാഥ്, വി.പി. ഏബ്രഹാം, ജിജി ചെറിയാന് മാത്യു, ജനറല്‍ എക്സറ്റന്ഷന് ഓഫീസര്‍ വി. മഞ്ചു എന്നിവര്‍ പ്രസംഗിച്ചു.