ജാഗ്രതാസമിതി രൂപീകരിച്ചു
1533066
Saturday, March 15, 2025 4:04 AM IST
കോന്നി: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.
എക്സൈസ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തി ബോധവത്കരണവും തുടർ പ്രവർത്തനങ്ങളും സജീവമാക്കുന്നതിന് കോന്നി പബ്ലിക് ലൈബ്രറി അനക്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.
കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ, ജി.രാമകൃഷ്ണപിള്ള, എസ്. കൃഷ്ണകുമാർ, എം.കെ. ഷിറാസ് , വിനോദ് റോയൽ, ഗ്ലാഡിസ് ജോൺ, എം.ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.