ബിഎഎം കോളജ് വജ്രജൂബിലി ഉദ്ഘാടനം 18ന്
1533354
Sunday, March 16, 2025 3:39 AM IST
പത്തനംതിട്ട: തുരുത്തിക്കാട് ബിഷപ് ഏബ്രഹാം മെമ്മോറിയല്‍ കോളജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 18നു നടക്കുമെന്ന് കോളജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
അക്കാദമിക, സാമൂഹിക പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതും സമൂഹനന്മയ്ക്ക് ഉതകുന്നതുമായ വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വര്‍ക്ക്ഷോപ്പുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷന് തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും .
വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വജ്ര ജൂബിലി ലോഗോ പ്രകാശനം കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. വജ്രജൂബിലി വിളംബരറാലിയും നടത്തി.
18ന് രാവിലെ 9.30ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ബര്ണബാസ, ബിഷപ് ഏബ്രഹാം മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് മീഡിയ സെന്ററിന്റെ ആധാരശിലയുടെ ആശീര്‍വാദ കര്‍മം നിര്‍വഹിക്കും. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് പങ്കെടുക്കും.
കോളജ് സിഇഒ ഏബ്രഹാം ജെ. ജോര്‍ജ്, മാനേജര്‍ ഡോ. മാത്യു പി. ജോസഫ് , പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്്. അനീഷ്കുമാര്‍, റെനി കെ. ജേക്കബ്, ഡോ.എ.സി. ബിന്ദു, ഡോ.എ.ജെ. റോബി, ഗിരികുമാര്‍, ഡി. ശ്രീരേഷ്, ജോസഫ് കുരുവിള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.