ലഹരി മാഫിയയ്ക്ക് ഒത്താശചെയ്യുന്നത് ഇടതു സര്‍ക്കാർ: ആന്റോ ആന്റണി എംപി
1533750
Monday, March 17, 2025 3:55 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ കാമ്പെയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സായാഹ്ന മാരത്തണ്‍ സംഘടിപ്പിച്ചു. കുമ്പഴയില്‍നിന്ന് ആരംഭിച്ച മാരത്തണ്‍ ആന്റോ ആന്റണി എംപി ഫ്ളാഗ് ഓഫ് ചെയ്തു.
കേരളത്തിലെ ലഹരി മാഫിയയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് ഇടതു സര്‍ക്കാരാണെന്ന് ആന്റോ ആന്റണി ആരോപിച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന് ദീപശിഖ കൈമാറിയായിരുന്നു ഉദ്ഘാടനം.
മാരത്തണ്‍ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബു ഏബ്രഹാം, റെനോ പി. രാജന്, അനന്ദു ബാലന്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, ബ്ോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം, സിദ്ദിഖ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.ജി. നിതിന്‍, എം.കെ. കാഞ്ചന,
ലക്ഷ്മി അശോക്, ജനറല്‍ സെക്രട്ടറിമാരായ ബിബിന്‍ ബേബി, ചിത്ര രാമചന്ദ്രന്, പ്രവീണ്‍ രാജ് രാമന്, ഉണ്ണി കൃഷ്ണന് ചൂരക്കോട്, അര്‍ച്ചന ബാലന്, ജോയല്‍ മാത്യു, ഷംന ഷബീര്‍, ജിതിന് നൈനാന്, ശ്രീനാഥ്, ആദര്‍ശ് സുധാകരന്, അന്‍സര്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപനച്ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആംബുലന്‍സ് സര്‍വീസും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
ഫോട്ടോ : യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ലഹരിക്കെതിരേ സംഘടിപ്പിച്ച സായാഹ്ന മാരത്തണിന്റെ സമാപന സമ്മേളനം പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.