വാഴമുട്ടം യുപി സ്കൂള്‍ വാര്‍ഷികം
1533749
Monday, March 17, 2025 3:55 AM IST
വാഴമുട്ടം: നാഷണല്‍ യുപി സ്കൂളിന്റെ 69-ാം വാര്‍ഷികം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ബി. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന റൂബി ഫിലിപ്സിനെയും ഉജ്വല ബാല്യം പുരസ്കാരം നേടിയ ജുവീന ലിസ് തോമസിനെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നാരാജന്‍ ദേശീയ കായിക മത്സരങ്ങളില്‍ വിജയികളായ ദേവദത്ത് നായര്‍, ജുവീനാ ലിസ് തോമസ് എന്നിവരെ ആദരിച്ചു .
ഉപജില്ലാ സംസ്കൃതോതസവത്തില്‍ റണ്ണറപ്പ് കിരീടം നേടിയ വിദ്യാര്‍ഥികള്‍ക്ക് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജി. സുഭാഷ് നടുവിലേതിലും ഉപജില്ലാ ഗണിത ശാസ്ത്ര മേളയില്‍ ഓവറോള്‍ കിരീടം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരിയും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളുടെ പ്രസിദ്ധീകരണമായ എഴുത്തോല പൂര്‍വ വിദ്യാര്‍ഥി പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്.വി. പ്രസന്ന കുമാര്‍ നിര്‍വഹിച്ചു.കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വാര്‍ഡ് മെംബര്‍ ലിസിജോണ്സണ് പുരസ്കാരങ്ങള്‍ നല്കി. കുട്ടികള്‍ക്കുള്ള വിവിധ എന്‍ഡോവ്മെന്റുകള്‍ സാമൂഹ്യ പ്രവര്‍ത്തക ബിന്ദു പ്രകാശ് സമ്മാനിച്ചു.
പിറ്റിഎ പ്രസിഡന്റ് റ്റി.പ്രമോദ് കുമാര്‍, ഹെഡ്മിസ്ട്രസ് ജോമിജോഷ്വ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് ആക്ലേത്ത്, പ്രമാടം ഗവ.എല്‍പിഎസ് ഹെഡ്മിസ്ട്രസ് പി.ആര്.ശശികല, പിറ്റിഎ വൈസ് പ്രസിഡന്റ് സുനോജ് കുര്യാക്കോസ് തുട ങ്ങിയവര്‍ പ്രസംഗിച്ചു.