പത്മകുമാറിനെതിരേയുള്ള നടപടി ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും
1533335
Sunday, March 16, 2025 3:26 AM IST
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരായ നടപടി അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. വെള്ളിയാഴ്ച കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റ് പത്മകുമാറിനെതിരേയുള്ള നടപടിയില്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഇക്കാര്യം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയില്‍ നടപടി റിപ്പോര്‍ട്ട് ചെയ്യുകയാണ് രീതി.
സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണ് പത്മകുമാര്‍ വിമര്ശിച്ചതെന്നതിനാല് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിഷയം പരിഗണിച്ചത്. പാര്‍ട്ടി വേദികളില്‍ ഉന്നയിക്കേണ്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തിയതിനെതിരേയാണ് നടപടി.
നടപടി എന്തായാലും സ്വീകരിക്കുമെന്ന പത്മകുമാറും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാര്‍ 1993 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചിരുന്നു.
ഒരു തവണ എംഎല്‍എയും 2017ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി.