കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
1533347
Sunday, March 16, 2025 3:38 AM IST
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ ആൽത്തറ മണ്ഡപത്തിനു സമീപം കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ പുന്നമ്മൂട് ആനക്കുഴിയിൽ വീട്ടിൽ സുഭാഷിണിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 6.25നാണ് അപകടം.
സംസ്ഥാനപാതയിൽനിന്ന് കിഴക്കേ ആൽത്തറ മണ്ഡപത്തിനു മുന്പിലൂടെ ക്ഷേത്രത്തിലേക്കു സ്കൂട്ടർ തിരിച്ചപ്പോൾ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സുഭാഷിണിയെ ഉടൻതന്നെ ചായലോട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്തെ നാലാമത്തെ അപകടമാണിത്.