കുടമുക്ക് കുരിശടി തിരുനാളിന് കൊടിയേറി
1533746
Monday, March 17, 2025 3:55 AM IST
ചന്ദനപ്പള്ളി: സെന്റ് ജോര്‍ജ് തീര്‍ഥാടന കത്തോലിക്കാ ദേവാലയം കുടമുക്കില്‍ സ്ഥാപിച്ചിട്ടുളള സെന്റ് മേരീസ് കുരിശടി തിരുനാളിന് കൊടിയേറി. കുരിശടിതിരുനാളും പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് തിരുനാളും 24, 25 തീയതികളില്‍ നടക്കും. ഇന്നലെ രാവിലെ പളളിയില്‍ വിശുദ്ധ കുര്‍ബാനയും വൈകുന്നേരം 5.30ന് കുരിശടിയില്‍ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഫാ.മാര്ട്ടിന് മാത്യു വാളംപറമ്പില്‍ കോടിയേറ്റും നടത്തി.
24നു വൈകുന്നേരം 5.30 ന് പളളിയില്‍ സന്ധ്യാപ്രാര്‍ഥനയ്ക്ക് വികാരി ഫാ. ബെന്നി നാരകത്തിനാല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുടമുക്ക് കുരിശടിയിലേക്ക് ജപമാല പ്രദക്ഷിണം, ഗാനശുശ്രൂഷ. ഫാ.സനു സാമുവേല്‍ തെക്കേക്കാവിനാല് വചന പ്രഘോഷണം നടത്തും. രത്രി എട്ടിന് നേര്‍ച്ചക്കഞ്ഞി. 25നു രാവിലെ 6.30 ന് കുരിശടിയില്‍ പ്രഭാത പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, ആശീര്‍വാദം, നേര്ച്ചവിളമ്പ്്, കൊടിയിറക്ക്.