ലഹരിവിരുദ്ധ കൂട്ടായ്മയുമായി കെസിസി തണ്ണിത്തോട് സോണ്‍
1533754
Monday, March 17, 2025 4:14 AM IST
തണ്ണിത്തോട്: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തണ്ണിത്തോട് സോണിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ അളുകളുടെയും സഹകരണത്തില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു കെസിസി തണ്ണിത്തോട് സോണ്‍ ഒരു വര്‍ഷം നടത്തുന്ന ഒന്നിച്ചു കൂടാം ലഹരിക്ക് എതിരേ ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം ബസലേല്‍ റമ്പാന് നിര്‍വഹിച്ചു.
സോണ്‍ പ്രസിഡന്റ് റവ. ഡെയിന്‍സ് പി. സാമുവേല്‍ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേ നടത്തിയ ബോധവത്കരണത്തിന് എസ്ഐ ജയരാജ് പണിക്കര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
റവ. ഒ എം ശമുവേല്‍, റവ.ആന്റോ അച്ചന്‍കുഞ്ഞ്, അനീഷ് തോമസ് വാനിയേത്ത്, ജോയിക്കുട്ടി ചേടിയത്ത്, റൂബി സ്കറിയ, പ്രിന്‍സി ഗോസ്, ഇടിച്ചാണ്ടി മാത്യു, ജോണ്‍ കിഴക്കേതില്‍, ജോണ്‍ അയിനവിളയില്, മോനി മുട്ടുമണ്ണില്‍, ലിജു തോമസ്, ബ്ലെസന്‍ മാത്യു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി, പഞ്ചായത്ത് അംഗങ്ങളായ പെന്നച്ചന്‍ കടമ്പാട്ട് , ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു.
എല്‍. എം. മത്തായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.