റെയിൽവേസ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയില്‍
1533751
Monday, March 17, 2025 4:14 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍വച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. കഴിഞ്ഞ രാത്രി തിരുവല്ലയില്‍നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വന്ന തമിഴ്നാട് സ്വദേശിനിയുടെ മാല പൊട്ടിച്ചോടിയ കുറ്റൂര്‍ തേമ്പിത്തറയില് സുനിലി (41)നെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്.
യാത്രക്കാരിക്കൊപ്പം ട്രെയിനുള്ളില്‍ കയറുകയും ഉടന്‍തന്നെ മാല പൊട്ടിച്ച് അതേ വാതിലില്‍ കൂടി പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു.
റെയില്‍വേ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോട്ടയം റെയില്‍വേ പോലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.