മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്കു പരിക്ക്
1533757
Monday, March 17, 2025 4:14 AM IST
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വൈക്കം ഗവണ്മെന്റ് യുപി സ്കൂളിന്റെ മുന്നില്‍ മൂന്ന് കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.30 ഓടെ ചെറിയ ചാറ്റല്‍ മഴ സമയത്താണ് അപകടം നടന്നത്.
പത്തനംതിട്ട ഭാഗത്തു നിന്നു വന്ന കാര്‍ എതിരേ വന്ന രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
റാന്നിയില്‍ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കാറുകളുടെ മുന്‍ ഭാഗങ്ങള്‍ അപകടത്തില്‍ തകര്‍ന്നു.