എല്‍ഡിഎഫ് മാര്‍ച്ചും ധര്‍ണയും ഇന്ന്
1533748
Monday, March 17, 2025 3:55 AM IST
പത്തനംതിട്ട: കേരളത്തോടു ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങള്‍ക്കെതിരേ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് മണ്ഡലാടിസ്ഥാനത്തില്‍ മാര്‍ച്ചുകള്‍ ആരംഭിക്കും.
ആറന്മുളയില് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും അടൂര്‍ ബിഎസ്എന്‍എല്ലിന് മുന്നില്‍ സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരനും കോന്നി ബിഎസ്എന്‍എല്ലിന് മുന്നില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. പ.ി ഉദയഭാനുവും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
തിരുവല്ലയില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ജനതാദള്‍ - എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജും റാന്നി പോസ്റ്റ് ഓഫീസിന് മുന്നില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സും സമരം ഉദ്ഘാടനം ചെയ്യും.