വൈദികവസ്ത്ര സ്വീകരണം
1533752
Monday, March 17, 2025 4:14 AM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിലെ വൈദിക വിദ്യാര്‍ഥികളായ ജോണ്‍ ചക്കാല വടക്കേതില്‍ (ഇടമുറി), ജോണ്‍ ചരിവുകാലായില്‍ (നീരാട്ടുകാവ്്്), ജോസഫ് മണ്ണൂര്‍കിഴക്കേതില്‍ (ചക്കുപള്ളം) എന്നിവര്‍ നാളെ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍നിന്നു വൈദികവസ്ത്രം സ്വീകരിക്കും.
തിരുവല്ല മേരിഗിരി അരമന ചാപ്പലില്‍ രാവിലെ 6.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ സമാപനത്തിലാണ് മൂവര്‍ക്കും വൈദികവസ്ത്രം നല്‍കുന്നത്.
തിരുവല്ല ഇന്‍ഫന്റ് മൈനര്‍ സെമിനാരിയിലെ നാലുവര്‍ഷത്തെ പഠനത്തിനുശേഷം തിരുവനന്തപുരം, തൃശൂര്‍, ആലുവ എന്നീ മേജര്‍ സെമിനാരിയിലെ മൂന്നു വര്‍ഷത്തെ തത്വശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തെ റീജന്സിക്കും ശേഷമാണ് വൈദികവസ്ത്രം സ്വീകരിക്കുന്നത്.