കരുവള്ളിക്കാട് കുരിശുമലയിലേക്ക് തീർഥാടകപ്രവാഹം
1533328
Sunday, March 16, 2025 3:26 AM IST
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയുടെ കുരിശുമല തീർഥാടന കേന്ദ്രമായ നിർമലപുരം കരുവള്ളിക്കാട് സെൻ്റ് തോമസ് കുരിശുമലയിലേയ്ക്ക് തീർഥാടക പ്രവാഹം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ തീർഥടനപാത തീർഥാടനകേന്ദ്രം വികാരി ഫാ. മോബൻ ചൂരവടി വെഞ്ചരിച്ചു. ഉച്ചകഴിഞ്ഞ് അടിവാരത്ത് മുൻ വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ റംശയും ആ മുഖസന്ദേശവും നൽകി.
തുടർന്ന് ഫാ. ടോണി മണിയഞ്ചിറ വിശുദ്ധ കുരിശിന്റെ തീർഥയാത്രയ്ക്ക് നേതൃത്വം നൽകി. മലമുകളിൽ സമാപനപ്രാർഥനയും ആശീർവാദവും ഉണ്ടായിരുന്നു.
വലിയനോന്പിലെ എല്ലാ വെള്ളി ദിനങ്ങളിലും കുരിശുമല തീർഥാടന സൗകര്യം ഉണ്ടായിരിക്കും, ഏപ്രിൽ 11ന് നാല്പതാംവെള്ളി ദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30 ന് സംയുക്ത കുരിശിന്റെ തീർഥയാത്ര ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആരംഭിക്കും. ബിഷപ്പുമാരും വൈദികരും നേതൃത്വം നൽകും.