സഹകരണ ബാങ്കുകളിലെ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കണം: ജയവർമ
1533330
Sunday, March 16, 2025 3:26 AM IST
മല്ലപ്പള്ളി: കേരള ബാങ്കിൽ അടച്ച ഓഹരി മൂലധന നിക്ഷേപത്തിന് ഡിവിഡന്റ് കൊടുക്കാത്തതിനാൽ തുക തിരിച്ചു നൽകുകയോ ആയത് നിക്ഷേപമായി മാറ്റി പലിശ കൊടുക്കുകയോ ചെയ്യണമെന്ന് ജനാധിപത്യ സഹകരണവേദി ജില്ലാ ചെയർമാൻ കെ.ജയവർമ.
സഹകരണ വേദി മല്ലപ്പള്ളി താലൂക്ക് കമ്മിറ്റി കേരള ബാങ്കിന്റെ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദ്ദേഹം.
മല്ലപ്പള്ളി താലൂക്ക് കമ്മറ്റി ചെയർമാൻ കെ.പി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജി.സതീഷ് ബാബു, എബി മേക്കരിങ്ങാട്ട്, റജി പണിക്കമുറി, സാം പട്ടേരി, കെ.ജി. സാബു, ആർ പുഷ്കരൻ , സുനിൽ നിരവുപുലം, പി.കെ.ശിവൻകുട്ടി,
റെജി തേക്കുങ്കൽ, സുഭാഷ് കുമാർ, ലിൻസൺ പാറോലിക്കൽ, നഹാസ് എഴുമറ്റൂർ, ബെൻസി അലക്സ്, അനില ഫ്രാൻസിസ്, എലിസബത്ത് ജേക്കബ്, ലളിതാ പി കുമാർ എന്നിവർ പ്രസംഗിച്ചു.