പാട്ടുത്സവം ഇന്ന്
1533348
Sunday, March 16, 2025 3:38 AM IST
ഓമല്ലൂർ: ഓമല്ലൂരിൽ ഇന്ന് സുഗതകുമാരി കവിതകളുടെ പാട്ടുത്സവം നടക്കും. വയൽ വാണിഭ വേദിയിൽ വൈകുന്നേരം അഞ്ചുമുതലാണ് പാട്ടുത്സവവും സുഗതസംഗീത സദസും കവിയരങ്ങും നടക്കുന്നത്. പ്രശസ്ത കവി സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ മണക്കാല ഗോപാലകൃഷ്ണൻ സുഗതസംഗീത സദസ് അവതരിപ്പിക്കും.
ഭാഷാധ്യാപക സമന്വയവേദിയുടെ സഹകാരണത്തോടെയാണ് പാട്ടുത്സവം നടക്കുന്നത്. തുടർന്ന് കൈ കൊട്ടിക്കളി, കമ്പ് കളി, കരാക്കെ ഗാനമേള എന്നിവ നടക്കും. രാവിലെ ഒന്പതു മുതൽ ആര്യഭാരതി സ്കൂൾ അങ്കണത്തിൽ ഡോഗ്ഷോയുണ്ടാകും. മികച്ച മൂന്ന് വളർത്തു നായ്ക്കളുടെ ഉടമസ്ഥർക്ക് കാഷ് അവാർഡ് നൽകും.