ലഹരിവ്യാപനം തടയുന്നതിൽ സർക്കാർ പരാജയം: മദ്യവിരുദ്ധ ജനകീയ മുന്നണി
1533353
Sunday, March 16, 2025 3:39 AM IST
പത്തനംതിട്ട: കേരളത്തിൽ മദ്യം, മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് മദ്യവിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് കേരളത്തിൽ അക്രമവാസനകൾ പെരുകിവരുന്നു. സാമൂഹിക ജീവിതം തന്നെ താളംതെറ്റുന്ന സ്ഥിതി വിശേഷം സംജാതമാണെന്നും ഭരണസംവിധാനങ്ങൾ ജാഗ്രത കാട്ടണമെന്നും മുന്നണി ആവശ്യപ്പെട്ടു.
പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ എംസിവൈഎം വി. കോട്ടയം യൂണിറ്റ് പ്രവർത്തകരുടെ ബോധവത്കരണ നാടകത്തോടെ പ്രതിഷേധ യോഗവും റാലിയും നടന്നു. റാലി മദ്യവിരുദ്ധജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റ് പടിക്കൽ നടന്ന സത്യഗ്രഹം ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ.ഡോ.റ്റി. റ്റി. സഖറിയ, ഫാ.തോമസ് ചെറുതോട്, ഫാ.സാം പി. ജോർജ്, ഫാ.ജോൺസൺ പാറയ്ക്കൽ, ഫാ.ജേക്കബ് കല്ലിച്ചേത്ത്,
റവ. ഷാജി കെ. തോമസ്, റവ. റെജി യോഹന്നാൻ, റവ.ജോണി ആൻഡ്രൂസ്, റവ.മാത്യു പി. ചാക്കോ, ലിജു തോമസ്, അലക്സ് മാമ്മൻ, സാംകുട്ടി പാലയ്ക്കാമണ്ണിൽ, ജോണി കെ. ജോർജ്, കെ.എം. വേണുക്കുട്ടൻ, പ്രഭാ ഐപ്പ്, ജെറി കുളക്കാടൻ എന്നിവർ പ്രസംഗിച്ചു.