ചാരായവും കോടയും പിടികൂടി
1533760
Monday, March 17, 2025 4:14 AM IST
ചിറ്റാര്‍: സീതത്തോട് മുണ്ടന്‍പാറ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചാരായവും കോടയും പിടികൂടി. മുണ്ടന്‍പാറ വട്ടക്കുന്നേല്‍ ജോര്‍ജുകുട്ടി വീട്ടിലെ അടുക്കളയില്‍ 155 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും സൂക്ഷിച്ചത് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇയാള്‍ സ്ഥലത്തില്ലാഞ്ഞതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ചിറ്റാര്‍ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസര്‍മാരായ ഹരിഹരന് ഉണ്ണി, ബിജു വര്‍ഗീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ അഫ്സല് നാസര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.ആര്. ആനി എന്നിവര്‍ നേതൃത്വം നല്കി.