കുളത്തിൽ നഷ്ടപ്പെട്ട സ്വർണമാല കണ്ടെത്തി
1533329
Sunday, March 16, 2025 3:26 AM IST
അടൂർ: കുളത്തിൽ നഷ്ടപ്പെട്ട സ്വർണമാല പത്തനംതിട്ട സ്കൂബാ ടീം കണ്ടെത്തി. കോട്ടയം വയല മുണ്ടയിൽ വീട്ടിൽ മനു സെബാസ്റ്റ്യൻ പെരിങ്ങനാട് കൊറ്റംകോട്ട് ചേന്നംപള്ളിക്കാവ് ആറാട്ട് ശാസ്താ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ കഴിഞ്ഞ 13നാണ് മാല നഷ്ടമായത്. അന്നേ ദിവസം ബന്ധുക്കളും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്നു 14 ന് അടൂർ അഗ്നിശമന സേനയുടെ സഹായം തേടി. സേന പത്തനംതിട്ട സ്കൂബാ ടീമിനെ വിവരം അറിയിച്ചു. 15 നു രാവിലെ 10നു ടീം സ്ഥലത്തെത്തി തെരച്ചിൽ നടത്തി വൈകുന്നേരം 4.45 ഓടെ മാല കാണ്ടെത്തി.
മനു സെബാസ്റ്റ്യനും കുടുംബവും പെരിങ്ങനാട്ട് ബന്ധുവിന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ എത്തിയതാണ്. സ്കൂബാ ടീമംഗങ്ങളായ പ്രേംകുമാർ, ജെ. സുജിത് നായർ, ബി. ജിത്തു, ഡ്രൈവർ രമാകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുളത്തിൽ തെരച്ചിൽ നടത്തിയത്.