പരിക്കേറ്റു
1533070
Saturday, March 15, 2025 4:07 AM IST
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കൽ പള്ളിക്കു സമീപം പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. സ്കൂട്ടർ യാത്രികനായ കുളത്തിങ്കൽ സ്വദേശി ലിനുവിന് തലയ്ക്കു പരിക്കേറ്റു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോന്നിയിലേക്ക് പോയ സ്കൂട്ടർ യാത്രികനെ സമീപത്തെ ഫർണിച്ചർ കടയിൽ നിന്നും ഇറങ്ങി വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ നിശേഷം തകർന്നു.