തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ അപ്രതീക്ഷിത അതിഥിയായി മന്ത്രി ഗണേഷ്കുമാർ
1533743
Monday, March 17, 2025 3:55 AM IST
തിരുവല്ല: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. മുന്മന്ത്രികൂടിയായ സ്ഥലം എംഎല്‍എ മാത്യു ടി. തോമസ് ഗണേഷ്കുമാറിനെ സ്വീകരിച്ചു.
സ്്റ്റാന്‍ഡ് മുഴുവന്‍ നോക്കിക്കണ്ട മന്ത്രിയോടു യാത്രക്കാരും ജീവനക്കാരും അസൗകര്യങ്ങള്‍ വിവരിച്ചു. ആധുനികരീതിയില്‍ പുനര്‍നിര്‍മിച്ച ബസ് സ്റ്റേഷനാണെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ പലതും സ്റ്റാന്‍ഡിലില്ല. ബസ് ടെര്‍മിനല്‍ ഇപ്പോഴും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ല. ബസുകളുടെ പാര്ക്കിംഗിലടക്കമുള്ള പോരായ്മകളും യാത്രക്കാരുടെ സുരക്ഷിതത്വം അടക്കമുള്ള വിഷയങ്ങളും മന്ത്രിയുടെ മുന്പിൽ പരാതികളായി എത്തി.
ബസ് കയറാനെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണിയായി പൂട്ടുകട്ടകള്‍ ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എസ്റ്റിമേറ്റ് എടുക്കുന്ന മുറയ്ക്ക് മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തിഫണ്ടില്നിന്ന് തുക അനുവദിക്കാമെന്ന് അറിയിച്ചു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശുചി മുറിയുടെ കരാര്‍ റദ്ദ് ചെയ്യാൻ മന്ത്രി നിര്‍ദേശിച്ചു.