സ്കൂള്‍ വാര്‍ഷികം
1533764
Monday, March 17, 2025 4:18 AM IST
കുമ്പഴ: പ്ലാവേലി മാര്‍ ഗ്രിഗോറിയോസ് എല്‍പി സ്കൂളിന്റെ 41-ാം വാര്‍ഷികാഘോഷം പത്തനംതിട്ട നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ദിപു ഉമ്മന്‍ അധ്യക്ഷത വഹിച്ചു.
ഫാ. അജി തോമസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. കരുണാകരന് പരുത്തിയാനിക്കല്‍, രഞ്ജു ഉമ്മന്‍, വാര്‍ഡ് കൗണ്‍സിലര്‍ സുജ അജി, ഹെഡ്മിസ്ട്രസ് ജയഫിലിപ്പ്, എസ്. നിഷ, ജെന്‍സി എലിസബത്ത് ജയിംസ്, പിടിഎ വൈസ് പ്രസിഡന്റ് ജിനു ജിജോ എന്നിവര്‍ പ്രസംഗിച്ചു.
ജില്ല, സബ്ജില്ല മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ് ദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
പത്തനംതിട്ട: പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം നടത്തി. വനിതാ, ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ നീതാ ദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനു പി. ബേബി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ മുഖ്യ പ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ പഠനത്തില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും കായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സിനി പി രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എന്‍. രവികുമാര്‍ സ്വാഗതവും അനിതാ സുരേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെയും പൂര്വവിദ്യാര്ഥികളുടെയും കലാപരിപാടികളും നടന്നു.