സർവേ അശാസ്ത്രീയം: കെപിഎസ്ടിഎ
1533761
Monday, March 17, 2025 4:18 AM IST
പത്തനംതിട്ട: അധ്യയനദിന വർധനയുമായി ബന്ധപ്പെട്ട ഗൂഗിൾ ഫോം സർവേ അശാസ്ത്രീയമെന്ന് കെപിഎസ്ടിഎ. പഠന ദിവസങ്ങളിലെ അവസാന വാക്ക് അധ്യാപകന്റേത് ആയിരിക്കണമെന്ന് കെപി എസ്ടിഎ ജില്ലാ സമിതി അഭിപ്രായപ്പെട്ടു.
യാത്രയയപ്പ് സമ്മേളനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോർ, സംസ്ഥാന നിർവാഹക സമിതി അംഗം എസ്. പ്രേം,
കൗൺസിലർമാരായ സി.കെ. ചന്ദ്രൻ, എസ്. ദിലീപ് കുമാർ, വി.ലിബി കുമാർ, ട്രഷറർ അജിത് ഏബ്രഹാം, പ്രീത ബി. നായർ,ഫ്രെഡി ഉമ്മൻ, എസ്. ചിത്ര, രജിത ആർ. നായർ, ഷിബു തോമസ്, ജോസ് മത്തായി, തോമസ് മാത്യു, ആർ.ഷാജു എന്നിവർ പ്രസംഗിച്ചു.