സ്കറിയ മാഷിന്റെ മകന്റെ വിവാഹം സുരേന്ദ്രനും കുടുംബത്തിനും തണലായി
1533744
Monday, March 17, 2025 3:55 AM IST
പത്തനംതിട്ട: ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളില്‍ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നല്കുന്ന 347- മത് സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നടന്നു. ആരക്കുഴ ഒല്ലയ്ക്കല് രോഗിയായ സുരേന്ദ്രനും കുടുംബത്തിനും നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം പി. എം. സ്്കറിയയും ഭാര്യ കെ. പി. സാറാമ്മയും ചേര്‍ന്നു നിര്‍വഹിച്ചു.
വിവിധ രോഗങ്ങൾക്ക് ചികിത്സയില്‍ കഴിയുന്ന സുരേന്ദ്രന് ഭാര്യ സുഭാഷിണിയോടും സ്കൂള്‍ വിദ്യാര്‍ഥിയായ മകനോടും മാതാവിനോട് ഒപ്പം ചോര്‍ന്നൊലിക്കുന്ന ടാര്‍പോളിന്‍ കുടിലിലായിരുന്നു താമസം. ഇവരുടെ ദയനീയ അവസ്ഥ നേരില്‍കണ്ട ഡോ.സുനില്‍ മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 750 ചതുരശ്ര അടി വലിപ്പമുള്ള വീട് പണിതു നല്‍കുകയായിരുന്നു.
പി. എം. സ്കറിയ മകൻ ബിനോയിയുടെ വിവാഹം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ മാര്യേജായി നടത്തുകയും അതിലൂടെ മിച്ചംപിടിച്ച 5,80,000 രൂപ കൊണ്ട് ഡോ.സുനില്‍ വീട് നിർമിക്കു കയായിരുന്നു. വിവാഹദിനംതന്നെ വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിച്ചു.