എംഡിഎംഎയുമായി യുവാവ് പിടിയിൽ
1533346
Sunday, March 16, 2025 3:38 AM IST
പത്തനംതിട്ട: ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി പോലീസ് പരിശോധനയിൽ 0.05 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസിൽ അക്ഷയ് വേണുഗോപാലിനെയാണ് (27) പന്തളം പോലീസും ജില്ലാ ഡാൻസഫ് ടീമും ചേര്‍ന്നു പിടികൂടിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീട്ടിലെ ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയിൽനിന്നു ലഹരിമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി.
വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം വീട്ടിലെത്തി യുവാവിനെ ചോദ്യം ചെയ്തു. മെത്തയുടെ അടിയിൽവച്ച പഴ്സിനുള്ളിൽ ഒരു നോട്ട് മടക്കി ചുരുട്ടി അതിനുള്ളിൽ സൂക്ഷിച്ച നിലയിയായിരുന്നു എംഡിഎംഎ. എസ്ഐമാരായ അനീഷ് ഏബ്രഹാം, വിനോദ് കുമാർ, സിപിഒ സുരേഷ്, ഡാൻസാഫ് ടീം അംഗങ്ങൾ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.