‘ലഹരിക്കെതിരായ പോരാട്ടം തലമുറയോടുള്ള കടപ്പാട് ’
1533352
Sunday, March 16, 2025 3:39 AM IST
തിരുവല്ല: മനുഷ്യസമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരായ പോരാട്ടവും ബോധവത്കരണവും നാം വസിക്കുന്ന തലമുറയോടുള്ള കടപ്പാടാണെന്നും പുകയില സമൂഹത്തിൽനിന്ന് ഉത്മൂലനം ചെയ്തതുപോലെ ലഹരിയെ പാടേ തുടച്ചുനീക്കാനുള്ള കടമയും ഉത്തരവാദിത്വവും നാം നിർവഹിക്കണമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. ലഹരിക്കെതിരേ വൈഎംസിഎ തിരുവല്ല സബ് റീജിയൻ സമിതിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി കോർണറിൽ നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സബ് - റീജിൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എസ്. അഷാദ്, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി, മുത്തൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് റിഫാൻ ബാഖവി തുറവൂർ,
മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, വൈഎംസിഎ റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജണൽ യൂത്ത് വിമൻസ് ചിൽഡ്രസ് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ബാർ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് തോമസ് വഞ്ചിപ്പാലം,
മുൻ റീജണൽ ചെയർമാൻ വി.സി. സാബു, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴിയിൽ, അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, വർഗീസ് ടി. മങ്ങാട്, ജോസഫ് നെല്ലാനിക്കൽ, ജോ ഇലഞ്ഞിമൂട്ടിൽ, ജൂബിൻ ജോൺ, എം.ബി നൈനാൻ, കെ.സി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.