കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
1533758
Monday, March 17, 2025 4:14 AM IST
പത്തനംതിട്ട: ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ നടത്തിയ പോലീസ് എക്സൈസ് സംയുക്ത വ്യാപക റെയ്ഡുകളില് നിരവധി പേര് പിടിയിലായി. ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ ജില്ലാ ഡാന്‍സാഫ് ടീമും ആറന്മുള പോലീസും ചേര്‍ന്ന് പിടികൂടി.
ആറന്മുള നെല്ലിക്കാല ജംഗ്ഷനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന സോമിറുല് മൊല്ലയെയാണ് (23) 1.100 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
ജില്ലയില്‍ വൈകുന്നേരംവരെ 160 ലധികം ക്യാമ്പുകളാണ് പോലീസ് എക്സൈസ് സംഘങ്ങള്‍ ചേര്‍ന്ന് പരിശോധന നടത്തിയത്. 1030 പേരെ ചെക്ക് ചെയ്തു, നിരോധിത പുകയില ഉത്പന്നങ്ങളുമായും കഞ്ചാവ് ഉപയോഗത്തിനും 35 പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചു.